പോർച്ചുഗലിന് തോൽവി (1-2)
യൂറോ കപ്പിന് മുമ്പായി ഇന്ന് പോർട്ടുഗലിൽ വെച്ച് നടന്ന പോർട്ടുഗൽ – ക്രോയേഷ്യ മത്സരത്തിൽ ക്രോയേഷ്യൻ ടീം വിജയിച്ചു.ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ക്രോയേഷ്യ ടീം വിജയിച്ചത്.ഇരു ടീമുകളും ശക്തമായി ഏറ്റുമുട്ടിയെങ്കിലും വിജയംക്രോയേഷ്യക്കാണ്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർട്ടുഗൽ ടീം കളത്തിലിറങ്ങിയത്. താരം ഈ ദിവസമാണ് ടീമിനൊപ്പം ചേർന്നത്.അതിനാലാണ് ക്രോയേഷ്യയുമായുള്ള മത്സരത്തിൽ താരം കളിക്കാതിരുന്നത്.
മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ക്രോയേഷ്യൻ പട പറങ്കിപ്പടയെ വിറപ്പിച്ചു. എട്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ക്രോയേഷ്യ ലീഡ് ഒന്നാക്കിയത്.ക്രോയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച് ആണ് ആദ്യ ഗോൾ നേടിയത്.പോർട്ടുഗലിലെ സെന്ററോ ഡിസ്‌പോർട്ടീവോ സ്റ്റേഡിയത്തെ നിശബ്ദമാക്കിയാണ് ലൂക്കയുടെ ഗോൾ ആഹ്ലാദം.
മത്സരം ആദ്യ പകുതിയിലേക്ക് നീങ്ങിയപ്പോൾ ക്രോയേഷ്യ ഒരു ഗോളിന് ലീഡ് ആയിരുന്നു.ആദ്യ പകുതിയിൽ പോർട്ടുഗൽ 5 ഷോട്ടുകൾ ഉതിർത്തുവെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. ക്രോയേഷ്യ ആദ്യ പകുതിയിൽ 11 ഷോട്ടുകളിൽ 3 ഷോട്ടുകൾ ഷോട്ട് ഓൺ ടാർഗറ്റ് അടിച്ചുകൊണ്ട് ഒരു ഗോൾ സ്വന്തമാക്കി. 55% പന്തവകാശം പോർട്ടുഗലിനായിരുന്നു.പോർട്ടുഗൽ ആദ്യ പകുതിയിൽ 92% കൃത്യതയോടെ 276 പാസുകൾ കൈമാറിയപ്പോൾ.ക്രോയേഷ്യ 89% കൃത്യതയോടെ 229 പാസുകൾ മാത്രമാണ് നൽകിയത്.എങ്കിലും പോർട്ടുഗലിന് സ്കോർബോർഡിൽ കാര്യമായ അനക്കം കൊണ്ടുവരാനായില്ല.ഫസ്റ്റ് ഹാൾഫിൽ പോർട്ടുഗൽ 5 ഫൗളുകളും ക്രോയേഷ്യ 3 ഫയലുകളും വഴങ്ങി.
രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും പിറന്നത്.സമനില ഗോളിനായി ശ്രമിച്ച പോർട്ടുഗലിന് വേണ്ടി നാല്പത്തിയെട്ടാം മിനുട്ടിൽ ഡീഗോ ജോട്ട സമെടെയുടെ അസ്സിസ്റ്റിൽ സമനിലഗോൾ അടിച്ചു. ക്രോയേഷ്യക്കായി അമ്പത്താറാം മിനുട്ടിൽ ബുദിമിർ ആൺ ലീഡ് ഉയർത്തിയത്.
കളി അവസാനിക്കുമ്പോഴും പോർട്ടുഗലിനായിരുന്നു 55%പന്തടക്കം. പോർട്ടുഗൽ 15 ഷോട്ട് ഉതിർത്തപ്പോൾ ക്രോയേഷ്യ 16 തവണ ഷോട്ട് പായിച്ചു.17 ഓഫ്‌സൈഡുകൾ കണ്ട മത്സരത്തിൽ പോർട്ടുഗൽ 10 എണ്ണവും ക്രോയേഷ്യ 7 എണ്ണവും എടുത്തു.
കൂടുതൽ സ്പോർട്സ് ന്യൂസുകൾക്കായി LOO SPORTS പിന്തുടരുക.