ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരങ്ങളിൽ ഇന്ന് 12 മത്സരങ്ങൾ.
യൂറോ – കോപ്പ മത്സരങ്ങൾക്ക് മുമ്പായി നടക്കുന്ന ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരങ്ങളിൽ ഇന്ന് 12 മത്സരങ്ങൾ.12 മത്സരങ്ങളിലായി 24 ടീമുകൾ ഇന്നും നാളെ പുലര്ച്ചെയുമായി ഏറ്റുമുട്ടും. യൂറോപ്പിലെ പ്രമുഖ ടീമുകളായ പോർട്ടുഗൽ ,ക്രോയേഷ്യ ,ബെൽജിയം ,സ്പെയിൻ എന്നീ ടീമുകളുടെ മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്.
ചിരവൈരികളായ പോർട്ടുഗൽ ഇന്ന് ക്രോയേഷ്യയുമായി ഏറ്റുമുട്ടും.ഈ മത്സരമാണ് ഫുട്ബാൾ പ്രേമികൾ ഇന്ന് ഉറ്റുനോക്കുക.പോർട്ടുകൾ-ക്രോയേഷ്യ മത്സരം ഇന്ത്യൻ സമയം ഇന്ന് രാത്രി 10:15 നായിയ്ക്കും.പോർട്ടുകൾ ആഥിധേയയത്വം വഹിക്കുന്ന മത്സരം പോർട്ടുഗലിലെ Estádio do Jamor എന്ന സ്റ്റേഡിയത്തിലാകും നടക്കുക.
പോർട്ടുഗലും ക്രോയേഷ്യയും ഇതുവരെ 6 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 5 തവണയും പോർട്ടുഗൽ ആണ് വിജയിച്ചത്.ഒരു മത്സരം സമനിലയിൽ കലാശിച്ചു.രണ്ടു ടീമുകളും തമ്മിൽ കളിച്ചപ്പോൾ ഇതുവരെ 16 ഗോളുകൾ പിറന്നു.ഇതിൽ പോർട്ടുഗൽ 12 ഗോളുകളും ക്രോയേഷ്യ 4 ഗോളുകളും നേടിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തിൽ എല്ലാം കൊണ്ടും പോർട്ടുഗലിനാൻ ആധിപത്യം.
മറ്റൊരു മത്സരത്തിൽ സ്പെയിൻ നോർത്തേൺ അയർലണ്ടിനെ നേരിടും.ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ്. മത്സരം.സ്പെയിനിൽ വെചു നടക്കുന്ന മത്സരം Estadi Mallorca Son Moix സ്റ്റേഡിയത്തിലാകും നടക്കുക.രണ്ടു ടീമുകളും ഇതുവരെ നാല് തവണ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സ്പെയിൻ രണ്ടു തവണയും അയർലണ്ട് ഒരു തവണയും വിജയിച്ചു.ഒരു മത്സരം സമനിലയിൽ അവസാനിച്ചു.
ഇന്ന് രാത്രി പതിനൊന്നരക്ക് ബെൽജിയത്തിലെ King Baudouin Stadium സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ ബെൽജിയം ലക്സംബർഗുമായി ഏറ്റുമുട്ടും.രാത്രി പതിനൊന്ന് മണിക്കാണ് ഡെൻമാർക്ക്-നോർവേ മത്സരം.ഡെന്മാർക്കിൽ വെച്ചാകും മത്സരം.
നാളെ രാവിലെ ടെക്സസിൽ വെച്ച് നടക്കുന്ന മത്സരത്തിൽ രാവിലെ 6:30 ന് ബ്രസീൽ മെക്സികോയെ നേരിടും.സൂപ്പർ താരം നെയ്മർ ഇല്ലാതെയാകും ബ്രസീൽ നാളെ മത്സരത്തിനിറങ്ങുക.രണ്ടു ടീമുകളും ഇതുവരെ ഏഴു മത്സരങ്ങളിൽ കൊമ്പുകോർത്തപ്പോൾ നാല് തവണ വിജയം ബ്രസീലിനൊപ്പവും രണ്ടു തവണ മെക്സിക്കോക്ക് ഒപ്പവുമായിരുന്നു.ഒരു മത്സരം സമനിയയായിരുന്നു.
ലാറ്റിനമേരിക്കയിലെ മറ്റൊരു മത്സരത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കൊളംബിയയെ നേരിടും.നാളെ രാവിലെ മൂന്ന് മണിക്കാണ് മത്സരം.
ഇന്നത്തെ പ്രധാന ഫ്രണ്ട്‌ലി മത്സരങ്ങൾ
- സ്വീഡൻ – സെർബിയ ( രാത്രി 9:30 )
- സ്വിറ്റ്സർലൻഡ് – ഓസ്ട്രിയ ( രാത്രി 9:30 )
- പോർട്ടുഗൽ – ക്രോയേഷ്യ ( രാത്രി 10:15 )
- ഡെൻമാർക്ക് – നോർവേ ( രാത്രി 11:00 )
- ബെൽജിയം – ലക്സംബർഗ് ( രാത്രി 11:30 )
- സ്പെയിൻ – നോർത്ത് അയർലണ്ട് ( രാത്രി 1:00 )
- യുണൈറ്റഡ് സ്റ്റേറ്റ്സ് – കൊളംബിയ (രാവിലെ 3:00 )
- മെക്സിക്കോ – ബ്രസീൽ (രാവിലെ 6:30 )