യുവേഫ യൂറൊ കപ്പിന്റെ 2024 പതിപ്പിന് വെള്ളിയാഴ്ച ജർമനിയിൽ തുടക്കം കുറിക്കും.

  യുവേഫ യൂറൊ കപ്പിന്റെ 2024 പതിപ്പിന് വെള്ളിയാഴ്ച  ജർമനിയിൽ തുടക്കം കുറിക്കും. 

 

ജർമനി: യുവേഫ യൂറൊ കപ്പിന്റെ 2024 പതിപ്പിന് വെള്ളിയാഴ്ച ജർമനിയിൽ തുടക്കം കുറിക്കും. യൂറോപ്പിലെ ഇരുപത്തിനാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മാമാങ്കം ഫുട്ബോളിന് പേര് കേട്ട ജർമ്മനിയിലാണ് ഇത്തവണ നടക്കുന്നത്. ആറു ഗ്രൂപുകളിൽ നടക്കുന്ന മത്സരം , ഗ്രൂപ്പ് സ്റ്റേജ് ജൂൺ മാസം ഇരുപത്തി ആറിനാണ് അവസാനിക്കുക. അതിന് ശേഷം മികച്ച പതിനാറ് ടീമുകൾ ചേർന്ന് റൗണ്ട് ഓഫ് സിക്സ്റ്റീനിൽ പരസ്പരം കൊമ്പുകോർക്കും. പിന്നെ എട്ടു ടീമുകളായി ചുരുങ്ങും. അതിന് ശേഷം സെമി ഫൈനലും, ജൂലൈ പതിനാലിന് ബെർലിനിൽ വെച്ച ഫൈനലും എന്നതാണ് ടൂർണമെന്റിന്റെ ഘടന.

യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള രാജ്യങ്ങളെ തിരഞ്ഞെടുക്കുക. ഒന്നോ അതിലധികമോ രാജ്യങ്ങളെയാകും പരിഗണിക്കുക. ചിലപ്പോൾ അതിൽ നിന്ന് വോട്ട് ചെയ്ത ഒരു രാജ്യത്തെ ആധിധേയരായി തിരഞ്ഞെടുക്കും. 2024 യൂറോ കപ്പിനായി ഇതുപോലെ തിരഞ്ഞെടുത്തത് ജർമ്മനിയേയും തുർക്കിയേയും ആയിരുന്നു. അവർക്കിടയിൽ ഒരു വോട്ട് സംഘടിപ്പിച്ചപ്പോൾ കമ്മിറ്റിയിലെ 17 പേരിൽ 12 പേർ ജർമ്മനിക്കും 4 പേർ തുർക്കിക്കും വോട്ട് ചെയ്തു (ഒരു അംഗം വോട്ട് ചെയ്തിട്ടില്ല).

അൽബേനിയ, ഓസ്ട്രിയ, ബെൽജിയം, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്‌, ഇംഗ്ലണ്ട്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഹംഗറി, ഇറ്റലി, നെതർലൻഡ്‌സ്‌, പോളണ്ട്, പോർട്ടുഗൽ, റൊമാനിയ, സ്കോട്ലൻഡ്, സെർബിയ, സ്ലൊവാക്യ, സ്ലോവേനിയ,സ്പെയിൻ, സ്വിറ്റ്സർലൻഡ്, തുർക്കി, ഉക്രൈൻ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.

ഇതിൽ ഗ്രൂപ്പ് എ യിൽ ജർമനി, സ്കോട്ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ് എന്നീ ടീമുകളാണ് തമ്മിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് ബി യിൽ സ്പെയിൻ, ക്രോയേഷ്യ, ഇറ്റലി, അൽബേനിയ എന്നിങ്ങനെയാണ് ടീമുകൾ. ഗ്രൂപ്പ്  സി യിൽ സ്ലോവേനിയ,ഡെൻമാർക്ക്‌, സെർബിയ, ഇംഗ്ലണ്ട് എന്നിവരാണ് മത്സരിക്കുന്നത്. ഡി ഗ്രൂപ്പിൽ പോളണ്ട്, നെതർലൻഡ്‌സ്‌, ഓസ്ട്രിയ, ഫ്രാൻസ് എന്നിവരും ഗ്രൂപ്പ് ഇ യിൽ ബെൽജിയം, സ്ലൊവാക്യ, റൊമാനിയ,ഉക്രൈൻ എന്നിവരും ഗ്രൂപ്പ് എഫിൽ തുർക്കി, ജോർജിയ, പോർട്ടുഗൽ, ചെക്ക് റിപ്പബ്ലിക് എന്നിവരും കൊമ്പുകോർക്കും.

 

 Groups and Teams 

  • Group A: Germany, Scotland, Hungary, Switzerland
  • Group B: Spain, Croatia, Italy, Albania
  • Group C: Slovenia, Denmark, Serbia, England
  • Group D: Poland, Netherlands, Austria, France
  • Group E: Belgium, Slovakia, Romania, Ukraine
  • Group F: Turkey, Georgia, Portugal, Czech Republic   

 

കൂടുതൽ യൂറോ വാർത്തകൾക്കായി LOO SPORTS പിന്തുടരുക.

Leave a Comment