ഫിഫ വേൾഡ് കപ്പ് യോഗ്യത ;ഇന്ത്യയുടെ മത്സരം ഉൾപ്പെടെ ഏഷ്യയിൽ ഇന്ന് പതിനെട്ട് മത്സരങ്ങൾ

 ഫിഫ വേൾഡ് കപ്പ് യോഗ്യത ;ഇന്ത്യയുടെ മത്സരം ഉൾപ്പെടെ ഏഷ്യയിൽ ഇന്ന് പതിനെട്ട് മത്സരങ്ങൾ.

  ഫിഫ വേൾഡ് കപ്പ് യോഗ്യതക്കായുള്ള മത്സരത്തിൽ ഇന്ത്യയുടെ മത്സരം ഉൾപ്പെടെ ഏഷ്യയിൽ ഇന്ന് പതിനെട്ട് മത്സരങ്ങളിലായി മുപ്പത്തിയാറു രാജ്യങ്ങൾ മത്സരിക്കും. ഇന്ത്യയുടെ നിർണായക മത്സരം ഖതറിനെതിരെയാണ്.ഇന്ത്യൻ സമയം രാത്രി ഒൻപതേകാലിനാണ് മത്സരം. ഖത്തറിൽ വെച്ചായിരിക്കും മത്സരം നടക്കുക. ഖത്തറിലെ ജാസ്സിം ബിൻ ഹമാദ് സ്റ്റേഡിയം ഇതിനോടകം മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു.ഇന്ത്യയുടെ അവസാന മത്സരം കുവൈത്തിനെതിരെ ഗോൾ രഹിതമായ സമനിലയായിരുന്നു. അതിനാൽ ഇന്ത്യൻ ടീമിന് ഇന്നത്തെ മത്സരം നിർണായകമാണ്. 

മറ്റു മത്സരങ്ങളിൽ ജപ്പാൻ സിറിയയെയും, ദക്ഷിണ കൊറിയ ചൈനയെയും, ഓസ്ട്രേലിയ പലെസ്ടിനെയും ,തായ്‌ലൻഡ് സിംഗപ്പൂരിനെയും  എതിരെ മത്സരത്തിൽ.ജപ്പാൻ അഞ്ചു ഗോളിന് സിറിയക്കെതിരെ വിജയിച്ചപ്പോൾ, കൊറിയ ചൈനയെ ഒരു ഗോളിന് തകർത്തു. ഓസ്ട്രേലിയ അഞ്ചു ഗോളിനും, തായ്‌ലൻഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും വിജയിച്ചു. മറ്റു പ്രധാന മത്സരങ്ങളിൽ, താജിക്കിസ്ഥാൻ പാക്കിസ്ഥാനെതിരെ ഏറ്റുമുട്ടും. കുവൈത്ത്‌ സംഘം അഫ്ഗാനിസ്ഥാനെയും എതിരിടും. ഖത്തർ സ്വന്തം മണ്ണിൽ ഇന്ത്യയുമായി കൊമ്പുകോർക്കും. ഇറാൻ ടീം ഉസ്‌ബെക്കിസ്താനെതിരെ മുട്ടുമ്പോൾ യൂ എ ഇ അവരുടെ തട്ടകത്തിൽ ബഹ്‌റൈനെ നേരിടും. ഇറഖ് ബസറയിൽ വെച്ച് വിയട്നാമിനെ നേരിടുമ്പോൾ സൗദി അറേബ്യ ജോർദാനുമായി കൊമ്പുകോർക്കും. യമൻ സൗദിയിലെ ദമ്മാമിൽ വെച്ച് നേപ്പാളുമായി മത്സരിക്കും.

ഇന്നത്തെ ലോക കപ്പ് മത്സരങ്ങളിൽ ആരാധകർ ഉറ്റുനോക്കുക തുടർച്ചയായി നാലു മത്സരങ്ങളിൽ വിജയിച്ച ഖത്തറും ചിരവൈരികളായ ഇന്ത്യയും തമ്മിലുള്ള മത്സരമായിരിക്കും. ഗ്രൂപ്പ് എ യിൽ പതിമൂന്ന് പോയിന്റുമായി ഖത്തറാൻ ഒന്നാം സ്ഥാനത്. ഇന്ത്യ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്ക് ഒരു തവണ മാത്രമാണ് വിജയിക്കാനായത്. 

 

ഇന്നത്തെ പ്രധാന ലോക കപ്പ് യോഗ്യതാ മത്സരങ്ങൾ :-

  • ജപ്പാൻ Vs സിറിയ 
  • കൊറിയ Vs ചൈന 
  • ഓസ്ട്രേലിയ Vs പലെസ്ടിനെ 
  • തായ്‌ലൻഡ് Vs സിംഗപ്പൂർ 
  • താജിക്കിസ്ഥാൻ Vs പാക്കിസ്ഥാൻ 
  • കൂവൈത് Vs അഫ്ഘാനിസ്ഥാൻ 
  • ഖത്തർ Vs ഇന്ത്യ 
  • ഇറാൻ Vs ഉസ്ബെക്കിസ്ഥാൻ 
  • യൂ എ ഇ Vs ബഹ്‌റൈൻ 
  • സൗദി അറേബ്യ Vsജോർദാൻ 
  • യമൻ Vs നേപ്പാൾ 

 

കൂടുതൽ വാർത്തകൾക്കായി പിന്തുടരുക.

إرسال تعليق