സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് ഒരു ഗോളിന്റെ വിജയം ; Argentina Vs Ecuador

 സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് ഒരു ഗോളിന്റെ വിജയം

 

കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് ഒരു ഗോളിന്റെ വിജയം. ഇക്വഡോറിനെതിരെയാണ് അർജന്റീന തങ്ങളുടെ ആദ്യ സൗഹൃദ മത്സരത്തിൽ വിജയിച്ചത്.അർജന്റീനക്ക് വേണ്ടി അവരുടെ വിങ്ങർ ഡി മരിയ ആണ് ഗോൾ നേടിയത്. ഇതോടെ ഡി മരിയയുടെ അര്ജന്റീനക്കായുള്ള 29 ഗോളുകൾ പൂർത്തിയായി. ഈ വിജയം കോപ്പ അമേരിക്കക്ക് കരുത്തേകാൻ മുതൽകൂട്ടാകുമെന്നാണ് ടീം കരുതുന്നത്. യൂ എസിലെ ചിക്കാഗോയിലെ സോൾഡൈർ ഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മത്സരത്തിന്റെ നാല്പതാം മിനുട്ടിലാണ് ഡി മരിയ തന്റെഇരുപത്തൊൻപതാം ഗോൾ നേടിയത്. തന്റെ സഹതാരം റോമെറോയുടെ അസ്സിസ്റ്റിൽ നിന്നാണ് അർജന്റീനയുടെ പതിനൊന്നാം നമ്പർ മാലാഖ ഡി മരിയ ആദ്യ ഗോൾ സ്വന്തമാക്കിയത്. ഇന്ത്യൻ സമയം അതിരാവിലെ നാലരക്കായിരുന്നു മത്സരം. മത്സരത്തിന്റെ തുടക്കത്തിൽ, പതിനൊന്നാം മിനുറ്റിൽ തന്നെ ഇക്വഡോറിന്റെ മധ്യനിരതാരം കേയ്സിടോ മഞ്ഞകാർഡ് കണ്ടിരുന്നു. ഗോളിനു പിന്നാലെ അന്പത്തിയാറാം മിനുട്ടിൽ ഡി മരിയയെ മാറ്റി പത്താം നമ്പറുകാരൻ മെസ്സിയെ ഇറക്കി. തൊണ്ണൂറ്റി ഏഴ് മിനുട്ട് വരെ മത്സരം നീണ്ടിരുന്നു.


അർജന്റീന ആരാധകർ ആഘോഷമാക്കിയ മത്സരത്തിൽ അർജന്റീന പതിനൊന്ന് ഷോട്ടുകൾ ഉതിർത്തു.അതിൽ നാലും ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു. അതെ സമയം ഇക്വഡോർ വെറും അഞ്ച് ഷോട്ടുകൾ മാത്രമേ ഉതിർത്തൊള്ളൂ.അതിൽ ഒന്ന് പോലും ഷോട്ട് ഓൺ ടാർഗറ്റ് അടിച്ചില്ല. അറുപത്തഞ്ച് ശതമാനം പന്തവകാശം അർജന്റീനക്ക് ഉള്ളപ്പോൾ ഇക്വഡോറിന് വെറും മുപ്പത്തിയഞ്ച് ശതമാനമേ ബോൾ പൊസിഷൻ ഉള്ളൂ. അര്ജന്റീന അറുനൂറ്റിമുപ്പത്തിരണ്ട് പാസുകൾ എണ്പത്തിയൊന്പത് ശതമാനം കൃത്യതയോടെ നൽകിയപ്പോൾ ഇക്വഡോർ എണ്പത്തിയൊന്ന് ശതമാനം കൃത്യതയോടെ വെറും മുന്നൂറ്റിനാല്പത്തിമൂന്ന് പാസുകളാണ് കൈമാറിയത്. 

കളിയിലെ ഫൗളുകളുടെ കാര്യം നോക്കുകയാണെങ്കിൽ അർജന്റീന പതിനഞ്ച് ഫൗളുകൾ ചെയ്തപ്പോൾ ഇക്വഡോർഇരുപത് ഫൗളുകൾ ചെയ്തു. അർജന്റീനക്ക് ഒരു മഞ്ഞക്കാർഡും ഇക്വഡോറിന് രണ്ട മഞ്ഞക്കാർഡുകളും ലഭിച്ചു.

 കൂടുതൽ കായിക വാർത്തകൾക്കായി LOO SPORTS പിന്തുടരുക.

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads