ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെതിരെ സമനിലയിൽ (0-0)

 

 

ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെതിരെ സമനിലയിൽ

 

ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ മത്സരങ്ങളിൽ ഇന്ന് പതിനെട്ട് മത്സരങ്ങളിലായി മുപ്പത്തിആരു ടീമുകൾ ഏറ്റുമുട്ടി. ഇന്ത്യയുടെ മത്സരം കുവൈതിനെതിരെ സാൽട്ടുലേക്ക് സ്റ്റേഡിയത്തിൽ വചു അരങേറി.   

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിരമിക്കൽ മത്സരത്തിൽ ഇന്ത്യക്ക് ഗോൾ രഹിത സമനിലയെന്ന നിരാശാജനകമായ വിധിയാണ് ലഭിച്ചത്. മത്സരത്തിലുടനീളംസുനിൽ ഛേത്രിയും സംഘവും കഠിനമായി ഒരു ഗോളിന് പരിശ്രമിച്ചെങ്കിലും വിജയം നേടാനായില്ല.വളരെ മികച്ച മത്സരമാണ് ഇന്ത്യ കാഴ്ചവെച്ചത് എന്ന് പല ഫാൻസ്‌ ഗ്രൂപ്പൂകളിലും കാണാം.  


കുവൈത്തുമായുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യ പതിനഞ്ച് തവണ ഷോട്ട് ഉതിർത്തെങ്കിലും അതിൽ വെറും മൂന്നെണ്ണമാണ് ലക്ഷ്യസ്ഥാനത്തേക്ക് പോയത്.അതേ സമയം മറുവശത്തു കുവൈത് പതിമൂന്ന് ഷോട്ടുകളും നാല് ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള പന്തുകളും പായിച്ചു.മത്സരത്തിൽ ഇന്ത്യ 48% പന്ത് കൈവശം വച്ചപ്പോൾ മറുവശത്തു കുവൈത്തിന് 52% ബോൾ പോസ്സെഷൻ ഉണ്ടായിരുന്നു.പാസ്സുകളുടെ കണക്ക് നോക്കുകയാണെങ്കിൽ ഇന്ത്യ 305 പാസുകളും കുവൈത് 340 പാസുകളും നൽകി.ഇതിൽ രണ്ട് ടീമുകളുടെയും പാസിംഗ് കൃത്യത യഥാക്രമം 75% – 76 % എന്നിങ്ങനെയാണ്.

ആകെ 23 ഫൗളുകൾ കണ്ട മത്സരത്തിൽ ഇന്ത്യയിൽ നിന്ന് ഒരാളും മറുവശത്തു നിന്ന് രണ്ട് പേരും മഞ്ഞ കാർഡ് കണ്ടു.ഇന്ത്യക്ക് മത്സരത്തിൽ 7 കോര്ണറുകൾ ലഭിച്ചപ്പോൾ കുവൈത്തിന് 4 കോർണർ മാത്രമേ ലഭിച്ചൊള്ളു.

 

ഇതോടെ ഗ്രൂപ്പ് എ യിൽ ഇന്ത്യ ഒരു വിജയം രണ്ട തോൽവി രണ്ടു സമനില എന്നീ ക്രമത്തിൽ അഞ്ചു പോയിന്റോടെ മൂന്നാം സ്ഥാനത്തും കുവൈത് അഞ്ചു മത്സരങ്ങ്ളിൽ ആയി ഒരു വീതം വിജയവും സമനിലയും നേടി 4 പോയിന്റോടെ ഏറ്റവും അവസാനത്തിലുമാണ്.ഗ്രൂപ്പ് എ യിൽ നിലവിൽ ഖത്തർ ആൺ ഒന്നാം സ്ഥാനത്ത്.അഞ്ചു മാസരങ്ങളിൽ നിന്ന് 13 പോയിന്റ്റ് ഉണ്ട് ഖത്തറിന്.

ഇന്ത്യയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഖത്തറുമായി ജൂൺ പതിനൊന്നിന് ഏറ്റുമുട്ടും.കുവൈത് അന്നേ ദിവസം തന്നെ അഫ്‌ഗാനിസ്ഥാനെതിരെ ഏറ്റുമുട്ടും.

 

 

കൂടുതൽ മലയാളം വാർത്തകൾക്കായി LOO SPORTS പിന്തുടരുക.


Leave a Comment