About One of the finest match of FC Barcelona

 “ബർസെലോണ ബയേൺ യു ഇ എഫ് എ ചാമ്പ്യൻസ് ബർസെലോണക്ക് വിജയം “

ഇന്നലെ നടന്ന ബർസെലോണ ബയേൺ മത്സരത്തിൽ 4:1 എന്ന നിലയിൽ ബർസെലോണ വിജയിച്ചു കയറി. ബർസെലോണക്ക് വേണ്ടി രാഫിന ലേവെണ്ടോസ്കി എന്നിവർ ഗോളുകൾ കണ്ടെത്തി. ബയേർണിനു വേണ്ടി ഹാരി കൈൻ ഗോൾ നേടി.ബർസെലോണ ബയേൺ 2020 ചാമ്പ്യൻസ് ലീഗിൽ 8:2 എന്ന് കടുത്ത പരാജയം നേരിട്ടിരുന്നു. അന്ന് ബയേൺ ഫ്രച് കോച്ച് ആയ ഹാനിസ് ഫ്ലിക്ക് ന്റെ കീഴിൽ ആയിരുന്നു. ആ കടുത്ത പരാജയം ബാർസ എന്ന ടീമിനെ മുഴുവനായുംകീഴ്പോട്ട് നയിച്ചു. അതിനു പ്രതികാരം എന്ന പോലെ ഇന്ന് ബയേർണിനെ ഹാനിസ് ഫ്ലൈക്കിന്റെ കീഴിൽ 4:1 ന് കീഴ്പ്പെടുത്തിയിരിക്കുന്നു. വതുടരെ തുടരെ കടുത്ത സമ്മർദം ബയേർണിനു നൽകി ബാർസ തുടരെ അറ്റാക്കുകൾ നടത്തി. 

ബർസെലോണക്ക് വേണ്ടി മൂന്ന് ഗോളുകൾ സ്വന്തമാക്കി രാഫിന ഹാട്രിക്ക് നേടി ബാഴ്സയെ വിജയത്തിലേക്ക് നയിച്ചു കൂടാതെ ലേവെണ്ടോസ്കി ഗോൾ നേട്ടക്കാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. രാഫിന 1′,45′, 56′, യും റോബർട്ട്‌ ലേവെണ്ടോസ്കി 36′ ബർസെലോണയുടെ വിജയ ഗോൾ കണ്ടെത്തി. ബയേർണിനു വേണ്ടി ഹാരി കയിൻ 18′ ഗോൾ കണ്ടെത്തി.ബാഴ്സയുടെ സമ്മർദ്ധത്തിൽ അകപ്പെട്ട ബയേൺ ഒറ്റ ഗോൾ മാത്രം കണ്ടെത്തി. തുടരേയുള്ള അറ്റാക്കുകളാൽ ബാർസ 4 ഗോളുകൾ സ്വന്തമാക്കി. പാസ്സുകൾ കൂടുതലായി ബയേൺ ഗോൾ മുഖത്തേക്ക് എത്തിക്കാൻ ബർസക്ക് സാധിച്ചു. തുടരേയുള്ള വിജയങ്ങളിലൂടെ വിജയകുത്തിപ്പ് ബർസെലോണ തുടരുന്നു.ബർസെലോണ ബയേൺ പോരാട്ടത്തിൽ 12 ഷോട്ടുകളും അതിൽ 4 ഓൺ ടാർഗറ്റ്റുകളും ബർസെലോണ കണ്ടെത്തി.


 11 ഷോട്ടുകളിൽ നിന്നായി 3 ഓൺ ടാർഗറ്റ്റുകൾ ബയേൺ കണ്ടെത്തി. ബർസെലോണയുടെ ഓൺ ടാർഗറ്റ്റുകൾ ഗോൾ ആക്കി മാറ്റാൻ ബർസെലോണക്ക് സാധിച്ചു.61% പന്തവകാശവും 565 പാസ്സുകളും ബയേർണിന്റ കയ്യിലായിരുന്നു. കൂടുതൽ പാസ്സുകൾ ബയേൺ ചെയ്തുവെങ്കിലും. ബർസെലോണ ബോക്സിനുള്ളിൽ കളം നിറഞ്ഞ കളിച്ചു. 10 ഫൗലുകളിൽ നിന്നായി 2 മഞ്ഞകാർഡും ബയേൺ കണ്ടു.രണ്ടു തുല്യ ശക്തികൾ ഏട്ടുമുറ്റിയപ്പോൾ യു ഇ എഫ് എ 2020 ചാമ്പ്യൻസ് ലീഗ്ൽ 8:2 എന്ന നിലയിൽ തങ്ങളെ പരാജയപ്പെടുത്തിയ ബയേർണിനെ, അന്നത്തെ ബയേൺ കോച്ച് ആയ ഹാനിസ് ഫ്ലൈക്കിന് കീഴിൽ ബർസെലോണ കീഴ്പ്പെടുത്തി. തങ്ങളുടെ പരാജയത്തിന് മറുപടി നൽകി. 4:1 എന്ന വലിയ സ്കോർ ബോർഡിൽ ബർസെലോണ ഒരു ചാമ്പ്യൻസ് ലീഗ് മത്സരം കൂടി വിജയിച്ചു കയറി.

Leave a Comment